ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനായി താനും സഹ നിക്ഷേപകരും മുടക്കുന്ന തുക തീര്‍ച്ചയായും വളരെ കൂടുതലെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. കമ്പനിയുടെ ദീര്‍ഘകാല സാധ്യതകള്‍ ‘നിലവിലെ മൂല്യത്തേക്കാള്‍ വലുതാണ്’ എന്നും മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞു.
എന്തായാലും ട്വിറ്റര്‍ ഏറെ സാധ്യതകളുള്ള കമ്പനിയാണെന്ന മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിന് നേട്ടമുണ്ടായിരിക്കുകയാണ്.
ഓഹരി വിപണിയില്‍ നില മെച്ചപ്പെടുത്താന്‍ ട്വിറ്ററിനായി. ഏതാണ്ട് 1.6 ശതമാനമാണ് ട്വിറ്റര്‍ ഓഹരികള്‍ ഒറ്റയടിക്ക് ഉയര്‍ന്നത്.