‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ’: ജീവനക്കാരെ വീണ്ടും മുൾമുനയിൽ നിർത്തി മസ്‌ക്

Related Stories

കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ജീവനക്കാരെ വീണ്ടും മുൾമുനയിൽ നിർത്തി ലോൺ മസ്ക്.
പുതിയ ട്വിറ്ററിന്റെ’ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ’, എന്ന ഒരൊറ്റ ചോദ്യമാണ് മസ്‌ക് ജീവനക്കാരോട് ഇമെയിലില്‍ ചോദിച്ചിട്ടുള്ളത്. തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇമെയിലില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ‘അതെ’ എന്ന് ക്ലിക്ക് ചെയ്യണമെന്നാണ് നിര്‍ദേശം. ലിങ്കിനോട് പ്രതികരിക്കാന്‍ ജീവനക്കാര്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ സമയമുണ്ട്. പ്രതികരിക്കാത്ത ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കും.

‘നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും, ട്വിറ്റര്‍ വിജയിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദി’ എന്ന് മസ്‌ക് ഇമെയിലില്‍ വ്യക്തമാക്കി. നേരത്തെ, ആഴ്ചയില്‍ 40 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യാന്‍ മസ്‌ക് ട്വിറ്റര്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു. അതേസമയം ട്വിറ്റര്‍ ജീവനക്കാരില്‍ പലരും മസ്‌കിന്റെ ഇമെയിലിനോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ഉപദേശത്തിനായി അഭിഭാഷകരെ സമീപിച്ചതായും വിവരമുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories