താന്‍ ട്വിറ്റര്‍ സിഇഒ ആയി തുടരണോ വേണ്ടയോ എന്ന് അഭിപ്രായ സര്‍വേയിലൂടെ വ്യക്തമാക്കാന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഫലം വന്നപ്പോള്‍ ഇതാ മസ്കിനോട് ഭൂരിഭാഗം പേരും സിഇഒ സ്ഥാനം ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 57.5 ശതമാനം പേര് മസ്കിന്റെ രാജി അനുകൂലിച്ചപ്പോള്‍ 42.5 ശതമാനം പേര് തുടരണമെന്ന് വോട്ട് ചെയ്തു. 17.5 മില്യണ്‍ ജനങ്ങളാണ് അഭിപ്രായ സര്‍വേയുടെ ഭാഗമായത്. അഭിപ്രായ സര്‍വേ ഫലത്തെ മാത്രമടിസ്ഥാനമാക്കിയാകും സിഇഒ പദവിയില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കൂ എന്ന് മസ്ക് തന്നെ വ്യക്തമാക്കിയിരുന്നു. മസ്കിന്റെ ട്വിറ്റര്‍ സിഇഒ പദവി ഒഴിയുന്നു എന്ന ആ വലിയ പ്രഖ്യാപനം എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.