നീല ടിക്കിന് പിന്നാലെ ഡയറക്ട് മെസേജിങ്ങിനും
മസ്‌ക് പണമീടാക്കിയേക്കും

Related Stories

ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ വന്‍ അഴിച്ചുപണിയിലാണ് ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കാന്‍ മസ്‌ക് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലെ ഡിഎം അല്ലെങ്കില്‍ നേരിട്ട് സന്ദേശമയക്കുന്നതിനും മസ്‌ക് ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കിയേക്കും എന്ന വാര്‍ത്ത പുറത്ത് വരുന്നത്. അതിനുള്ള പണിപ്പുരയിലാണ് മസ്‌ക് എന്ന സൂചനയാണ് ലഭിക്കുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏറ്റവും ആദ്യം പുറത്ത്‌കൊണ്ടുവരാറുള്ള ചില സെക്യൂരിറ്റി റിസര്‍ച്ചര്‍മാരാണ് വാര്‍ത്തയ്ക്ക് പിന്നില്‍.
ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് വിഷയത്തില്‍ ലഭിക്കുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories