ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനത്തെത്തി ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഓഫീസിലൂടെ നടക്കുന്ന മസ്‌കിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളിയാഴ്ചയോടെ ജീവനക്കാരെ മസ്‌ക് അഭിസംബോധന ചെയ്യുമെന്നാണ് വിവരം. നാളെയാണ് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് കോടതി മസ്‌കിന് അനുവദിച്ചിട്ടുള്ള അവസാന ദിവസം. നാളെ അഞ്ചു മണിയോടെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കും.
മസ്‌ക് ഈ ആഴ്ച സാന്‍ഫ്രാന്‍സിസ്‌കോ ഓഫീസിലെത്തുമെന്നും ജീവനക്കാരുമായി സംവദിക്കുമെന്നും ട്വിറ്റര്‍ സിഎംഒ മെമോയിലൂടെ അറിയിച്ചിരുന്നു.