ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ തങ്ങളെ പുറത്താക്കിയ ഇലോണ്‍ മസ്‌കിനെതിരെ കേസ് കൊടുത്ത് ട്വിറ്റര്‍ മുന്‍ സിഇഒ പരാഗ് അഗ്രവാളും പോളിസി ചീഫ് വിജയ ഗഡ്ഡേയും സിഎഫ്ഒ നെല്‍ സേഗലും.
തങ്ങളുടെ മുന്‍ ജോലിയുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിനായുള്ള മുടക്കിയ വ്യവഹാര ചെലവുകളും മറ്റും തിരികെ നല്‍കണം എന്നാണ് മൂവരുടെയും ആവശ്യം.
ഒരു മില്യണ്‍ ഡോളറിലധികം ട്വിറ്റര്‍ കമ്പനി ഈ ഇനത്തില്‍ തങ്ങള്‍ക്ക് നല്‍കേണ്ടതായും അവര്‍ അവകാശപ്പെടുന്നു.