ചൊവ്വയെ മനുഷ്യരുടെ കോളനി ആക്കാൻ മസ്ക്:പത്തു ലക്ഷം ആളുകളെ ചൊവ്വയിലെത്തിക്കും 

0
133

പത്തു ലക്ഷത്തോളം ആളുകളെ ചൊവ്വയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്. ഇതോടെ ചൊവ്വാക്കോളനികൾ സംബന്ധിച്ച ചിന്തകൾ വീണ്ടും സജീവമാവുകയാണ്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുൾപ്പെടെ മനുഷ്യരെയെത്തിക്കുകയെന്ന ദീർഘകാല ലക്ഷ്യത്തോടെയുള്ള സ്‌റ്റാർഷിപ് റോക്കറ്റ് പരീക്ഷണ വിക്ഷേപണ ഘട്ടത്തിലാണ്. ഈ റോക്കറ്റ് പലതവണ പരീക്ഷണത്തിൽ പരാജയപ്പെട്ടെങ്കിലും മസ്‌ക് പ്രതീക്ഷയിലാണ്. വർത്തമാനകാല റോക്കറ്റുകളുടെ മഹാരാജാവ് എന്നു വിശേഷിപ്പിക്കാവുന്നതാണ് സ്പേസ്എക്‌സിൻ്റെ 120 മീറ്റർ പൊക്കമുള്ള സ്‌റ്റാർഷിപ് റോക്കറ്റ്.

അതേസമയം ചൊവ്വയിൽ ഭക്ഷണം നൽകാൻ പോകുന്ന ചെടിയുടെ കാര്യത്തിൽ യുഎസിലെ ശാസ്ത്രജ്‌ഞർ ഏകദേശം തീരുമാനത്തിലെത്തി. അൽഫാൽഫ എന്ന ചെടിയായിരിക്കും യാത്രികരുടെയും കോളനിവാസികളുടെയും ഭക്ഷണാവശ്യം നിറവേറ്റുക. എന്നാൽ നേരിട്ടുള്ള ഭക്ഷണമായല്ല മറ്റ് ഭക്ഷ്യയോഗ്യമായ വിളകൾ വളർത്താനുള്ള മാധ്യമമായാകും അൽഫാൽഫയെ ഉപയോഗിക്കുക.