ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള വ്യവസായിയാണ് ഇലോണ്‍ മസ്‌ക്. ടെസ്ല, സ്‌പേസ് എക്‌സ്, സ്റ്റാര്‍ലിങ്ക്, ട്വിറ്റര്‍ ഇങ്ങനെ നീളുന്നു മസ്‌കിന്റെ നേതൃത്വത്തില്‍ വിജയിച്ച് മുന്നേറുന്ന കമ്പനികളുടെ പട്ടിക. ലോകത്തെ ഏറ്റവും വലിയ ധനികനായ മസ്‌ക് തന്റെ ജോലി സമയത്തെ കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്.
ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ മുതല്‍ രാത്രി വരെ അമിതജോലിയിലാണ് താനെന്നായിരുന്നു ലോക സമ്പന്നന്‍ ഇലോണ്‍മസ്‌ക് പറഞ്ഞത്. ഇന്തോനേഷ്യയില്‍ ബി20 സമ്മേളനത്തില്‍ പങ്കെടുക്കവെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്നെക്കൊണ്ടാകുന്നതിന്റെ പരമാവധി ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും, താന്‍ സ്വയം ടോര്‍ച്ചര്‍ ചെയ്യുന്നതിന്റെ അളവ് വേറെ ലെവലാണെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.