പിരിച്ചുവിട്ട എക്‌സിക്യൂട്ടീവുകൾക്ക് എലോൺ മസ്ക്ക് 1.1 മില്യൺ ഡോളർ നൽകണം

0
1649

എലോൺ മസ്‌കിന്റെ എക്‌സ് (മുൻപ് ട്വിറ്റർ), പിരിച്ചുവിട്ട മുൻ എക്‌സിക്യൂട്ടീവുകൾക്ക് 1.1 മില്യൺ ഡോളർ നിയമപരമായ ഫീസായി നൽകണമെന്ന് കോടതി ഉത്തരവ്. ഡെലവെയർ ചാൻസറി കോടതി ജഡ്ജി കാതലീൻ സെന്റ് ജെ മക്കോർമിക്കാണ് കമ്പനിയുടെ മുൻ ചീഫ് പരാഗ് അഗർവാളിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. പ്ലാറ്റ്‌ഫോമിന്റെ ആവശ്യങ്ങൾക്കായി ചിലവായ പണമാണ് നിയമപരമായ ഫീസായി എക്സ് നൽകേണ്ടത്.

2022 ൽ എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ കമ്പനി സിഇഒ ആയിരുന്ന പരാഗ് അഗർവാളിനെയും ട്വിറ്ററിന്റെ അന്നത്തെ ലീഡ് പോളിസി ഓഫീസറായിരുന്ന വിജയ ഗാഡെയെയും മറ്റ് നിരവധി എക്‌സിക്യൂട്ടീവുകളെയും പുറത്താക്കിയിരുന്നു. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഏറ്റെടുത്തത് മുതൽ മസ്ക്കിനെതിരെ നിരവധി കേസുകളാണ് ഫയൽ ചെയ്തത്. വെണ്ടർമാർക്ക് പണം നൽകുന്നതിൽ പരാജയപ്പെടുകയും ഓഫീസ് പരിസരത്തിന് വാടക നൽകുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തതിനെതിരെയുള്ള സ്യൂട്ടുകളും, മതിയായ അറിയിപ്പ് കൂടാതെ പിരിച്ചുവിട്ടെന്ന് ആരോപിച്ച് മുൻ ജീവനക്കാർ നൽകിയ കേസുകളും ഇതിൽ ഉൾപ്പെടുന്നു.