ചാറ്റ് ജിപിടിക്ക് എതിരാളി:’ഗ്രോക്’ അവതരിപ്പിച്ച് ഇലോൺ മസ്ക്

0
377

ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് ബദലായി ‘ഗ്രോക്’ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ച് ഇലോൺ മസ്ക്കിന്റെ എക്സ്.എ.ഐ എന്ന കമ്പനി. എക്സ് പ്ലാറ്റ്ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താൻ സാധിക്കുന്ന എ.ഐ ചാറ്റ് സംവിധാനമാണിത്. നിലവിൽ ലഭ്യമായ ഏറ്റവും മികച്ച എ.ഐ ചാറ്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇതെന്നും ഇലോൺ മസ്ക് പറഞ്ഞു.


എക്സ് പ്ലാറ്റ്ഫോമിൽ വരുന്ന ഡേറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രോക് എ.ഐ, ചാറ്റ് ജി.പി.ടി പോലെ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകും. അതേസമയം ചില നിയമവിരുദ്ധവും അപകടകരവുമായ ചോദ്യങ്ങൾക്ക് ചാറ്റ് ജി.പി.ടിയെയും ബാർഡിനെയും പോലെ ഗ്രോക്ക് മറുപടി നൽകില്ലെന്നും മസ്ക് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ എക്സിന്റെ പ്രീമിയം പ്ലസ് സബ്സ്ക്രൈബർമാർക്ക് മാത്രമാണ് സേവനം ലഭ്യമാകുക. വൈകാതെ എല്ലാ ഉപയോക്താക്കൾക്കും സേവനം ലഭ്യമാകും.