ഒമ്പത് വര്‍ഷത്തിനിടെ എഞ്ചിനീയറിങ് ഉത്പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 158 % വളര്‍ച്ച. 2013 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ നടന്ന കയറ്റുമതിയുമായി 2022ലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 158 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി
ഗോയല്‍ അറിയിച്ചു. രാജ്യത്തെ എഞ്ചിനീയറിങ് ഉത്പന്നങ്ങളുടെ കയറ്റുമതി വളര്‍ച്ചയില്‍ എഞ്ചിനീയറിങ് എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ സുപ്രധാന പങ്കുവഹിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2013-14 കാലത്ത് 1.4 ലക്ഷം കോടിയായിരുന്ന കയറ്റുമതി 2022 എത്തിയപ്പോള്‍ 3.6 ലക്ഷമായാണ് ഉയര്‍ന്നത്.