കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭക മഹാസംഗമം സംഘടിപ്പിക്കുന്നു. 2023 ജനുവരി 21ന് എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മൈതാനിയില്‍ പതിനായിരത്തില്‍പ്പരം നവസംരംഭകര്‍ ഒരുമിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംരംഭക മഹാസംഗമത്തില്‍ നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്, ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവര്‍ പങ്കെടുക്കും.
സംരംഭക മഹാസംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യൂ; https://vyavasayasangamam.keltron.in/public/index.php/public
                                    
                        


