ഇ പി എഫ് പരാതി പരിഹാര മേള മാര്‍ച്ച് 27 ന് കട്ടപ്പനയില്‍

Related Stories

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജില്ലാ അടിസ്ഥാനത്തില്‍ ” നിധി ആപ് കെ നികട് 2.0″ (പി.എഫ് നിങ്ങളുടെ അരികെ) എന്ന പേരില്‍ പരാതി പരിഹാരത്തിനും ബോധവല്‍ക്കരണത്തിനുമായി മാര്‍ച്ച് 27 നു ക്യാമ്പ് സംഘടിപ്പിക്കുന്നു. തൊഴിലാളികള്‍, തൊഴില്‍ ഉടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി ഇ പി എഫ് മൂന്നാർ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് കട്ടപ്പന സെന്റ് ജോര്‍ജ് ഫോറെന്‍ ചര്‍ച്ച് ഹാളില്‍ ക്യാമ്പ് നടത്തുന്നത്. രാവിലെ 9 ന് രജിസ്ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ വിശദമായ പരാതി മൂന്നാര്‍ പി എഫ് ഓഫീസില്‍ നേരിട്ടോ, അസിസ്റ്റന്റ് പി എഫ് കമ്മീഷൻ ,ഇപിഎഫ്ഒ ജില്ലാ ഓഫിസ്, മൂന്നാര്‍ എന്ന വിലാസത്തിൽ തപാലിലോ , do.munnar@epfindia.gov.in എന്ന ഇ – മെയിലിലോ മാർച്ച് 22 നു മുന്‍പായി ലഭിക്കത്തക്ക വിധം അയക്കണം. പരാതിയില്‍ പിഎഫ് നമ്പര്‍, യുഎഎന്‍, പിപിഒ നമ്പര്‍, എസ്റ്റബിളിഷ്മെന്റ് കോഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം. പരിപാടി ദിവസം നേരിട്ടെത്തിയും പരാതി ബോധിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895533820.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories