രാജ്യത്തെ ദാരിദ്ര്യമില്ലാത്ത ഏക ജില്ലയായി എറണാകുളം

0
265

നീതി ആയോഗിൻ്റെ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചിക(എം.പി.ഐ)യിൽ രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വ്യക്തിപരമായ ദാരിദ്ര്യവും സംസ്ഥാനത്തെ പൊതു സ്ഥിതിയുമടക്കം വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ സൂചികയിൽ 0.55% പേർ മാത്രമാണ് കേരളത്തിൽ ദാരിദ്ര്യമനുഭവിക്കുന്നത്. കഴിഞ്ഞ പ്രാവശ്യമുണ്ടായിരുന്ന 0.71% ആണ് ഇത്തവണ 0.55% ആയി കുറഞ്ഞിരിക്കുന്നത്. ഈ പട്ടികയിൽ എറണാകുളം ജില്ല രാജ്യത്തെ തന്നെ ദാരിദ്ര്യമില്ലാത്ത ഏക ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടു.

ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസവും ജീവിത നിലവാരവും സൂചിക തയ്യാറാക്കുന്നതിലെ പ്രധാന സൂചകങ്ങളായിരുന്നു. ഇവയ്ക്കൊപ്പം പാർപ്പിടം, പോഷകാഹാര ലഭ്യത ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതിലഭ്യത എന്നിവയും കണക്കിലെടുത്തിട്ടുണ്ട്.