സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആകെ കയറ്റുമതി 5 ലക്ഷം കോടി പിന്നിട്ടതായി കേന്ദ്ര വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 10.2 സതമാനമാണ് കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തില്‍ 16.96 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് കയറ്റുമതി 231.88 ബില്യണ്‍ ഡോളറിലെത്തി.
38.55 ശതമാനമാണ് ഇറക്കുമതി വര്‍ധിച്ചത്. 380.34 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്.
അതേസമയം, ചരക്ക് കയറ്റുമതി സെപ്റ്റംബറില്‍ 3.52 ശതമാനം ഇടിഞ്ഞ് 32.62 ബില്യണ്‍ ഡോളറിലെത്തി.