ചരിത്ര ലാഭം നേടി എഫ്.എ.സി.ടി. 613 കോടി രൂപയുടെ ലാഭവും 6198 കോടി രൂപയുടെ വിറ്റുവരവുമാണ് ഈ സാമ്പത്തിക വര്‍ഷം എഫ് എ സി ടി സ്വന്തമാക്കിയത്. അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്ന് തിരിച്ചുവന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നു. എഫ്എസിടിയുടെ ഭൂമി 245 കോടി നല്കി സംസ്ഥാന സര്‍ക്കാര്‍ വ്യവസായ ആവശ്യത്തിന് വാങ്ങിയത് വഴിത്തിരിവായി. പ്രവര്‍ത്തന മൂലധന പ്രതിസന്ധിക്ക് അതോടെ പരിഹാരമായി. കിഷോര്‍ റുംഗ്ദ എംഡി എന്ന നിലയില്‍ മികവാര്‍ന്ന നേതൃത്വം നല്കി. ഓഫീസര്‍മാരും തൊഴിലാളികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതാണ് വിജയത്തിലേക്ക് നയിച്ചത്.