ഫാംഫെഡും കീര്‍ത്തി നിര്‍മലും കൈകോര്‍ക്കുന്നു

0
754

കേരളത്തിലെ പ്രമുഖ ‘എഫ്എംസിജി’ ബ്രാന്‍ഡായ ഫാംഫെഡും പ്രമുഖ അരി ഉല്‍പ്പാദന കമ്പനിയായ കീര്‍ത്തി നിര്‍മലും സഹകരണത്തിനൊരുങ്ങുന്നു. ഉത്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഫാംഫെഡ് കീര്‍ത്തി നിര്‍മലലുമായി സഹകരണത്തിനൊരുങ്ങുന്നത്. ഫാംഫെഡ് ഉത്പന്നങ്ങള്‍ ഇനി മുതല്‍ ഹോള്‍സെയിലായും റീടെയിലായും വിതരണം നടത്തുമെന്ന് കീര്‍ത്തി നിര്‍മല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍സന്‍ വര്‍ഗീസും ഫാംഫെഡ് വൈസ് ചെയര്‍മാന്‍ അനൂപ് തോമസും പത്രസമ്മേളനത്തില്‍ അറിയിച്ചു.

25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കീര്‍ത്തി നിര്‍മല്‍ 15 ഓളം അരികള്‍ക്ക് പുറമെ ശര്‍ക്കര,പഞ്ചസാര, ഉപ്പ് തുടങ്ങിയ ഉത്പന്നങ്ങളും കേരളത്തിനകത്തും പുറത്തുമായി ഇറക്കുന്നുണ്ട്. വരും കാലങ്ങളില്‍ കൂടുതല്‍ എഫ്എംസിജി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. 2008ല്‍ കോഴിക്കോട് ആസ്ഥാനമായി കാര്‍ഷികരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംരംഭമായ സതേണ്‍ ഗ്രീന്‍ ഫാര്‍മിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ നിന്നുള്ള ബ്രാന്‍ഡാണ് ഫാംഫെഡ്. രണ്ട് വര്‍ഷമായാണ് എഫ്എംസിജി ഉത്പന്നങ്ങള്‍ ഫാംഫെഡ് പുറത്തിറക്കുന്നത്.