ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 902.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം രേഖപ്പെടുത്തിയത്.
മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 540.54 കോടി രൂപയായിരുന്നു അറ്റാദായം.
ബാങ്കിംഗ് രംഗത്ത് മുന്‍നിരയില്‍ നില്ക്കുന്ന പ്രവര്‍ത്തന ഫലമാണ് 903 കോടി രൂപയെന്ന അറ്റാദായവും ചരിത്രത്തിലെ ഏറ്റവും മികച്ച റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി ആയ 17.48 ശതമാനവും എന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.