സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 53% വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 460.26 കോടിയായിരുന്ന അറ്റാദായം ഈ വര്‍ഷം അതേ പാദത്തില്‍ 703.71 കോടിയായി ഉയര്‍ന്നു.
3,50,386 കോടി രൂപയുടെ ഇടപാടാണ് ഇക്കാലയളവില്‍ നടന്നത്. 14.36 ശതമാനം വളര്‍ച്ച.
ഇതുവരെയുള്ള ഏറ്റവും പ്രബലമായ പാദമാണിതെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.