ഇന്നവേഷന്‍ ലാബുമായി ഫെഡെക്‌സ്

0
87

ഇന്ത്യയിലടക്കം പ്രാരംഭ ഘട്ടത്തിലുള്ള ഡിജിറ്റല്‍ സ്റ്റാര്‍ട്ടപുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുമായി സഹകരിക്കുന്നതിനും ഫെഡെക്‌സ് ഇന്നവേഷന്‍ ലാബ് തുടങ്ങി ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനികളിലൊന്നായ ഫെഡെക്‌സ് കോര്‍പ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപങ്ങള്‍ നടത്തുന്നതിനൊപ്പം ഫെഡെക്‌സിന്റെ അന്താരാഷ്ട്ര ശൃംഖലയെയും ആഗോള ഉപഭോക്താക്കളെയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താനും ഇതുവഴി ലക്ഷ്യമിടുന്നു. ഫെഡെക്‌സിന്റെ ഡിജിറ്റല്‍ കഴിവുകള്‍ വികകസിപ്പിക്കുന്നതിനും ഈ സഹകരണം സഹായകമാകും.