9300 കോടിയുടെ നികുതി വെട്ടിച്ചെന്ന് ഇഡി:ബൈജൂസിന് കാരണം കാണിക്കൽ നോട്ടീസ്

0
179

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസയച്ചത്.

ഏപ്രിലിൽ ബൈജുവിനും കമ്പനിക്കും ബന്ധമുള്ളയിടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. വിദേശ ധനവിനിമയ നിയന്ത്രണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നായിരുന്നു ഇഡി അറിയിച്ചത്. ആരോപണങ്ങൾ തെളിയിക്കുന്ന ഡിജിറ്റൽ രേഖകളടക്കം പിടിച്ചെടുത്തതായും എൻഫോഴ്സ്മെന്‍റ് അറിയിച്ചിരുന്നു. വിവിധ സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ കേസ് റജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. 9362.35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തൽ.