മനുഷ്യരെ അനുകരിക്കുന്ന റോബോട്ട് എത്തുന്നു

0
100

മനുഷ്യരുടെ പ്രവർത്തനങ്ങൾ അനുകരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ നിർമ്മിച്ച് ഫിഗർ എന്ന റോബോട്ടിക്സ് കമ്പനി. മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടുപഠിച്ച് സ്വയം ചെയ്യുന്നവയാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടുകൾ. ഹ്യൂമനോയ്ഡ് റോബോട്ടിക്സിലെ ചാറ്റ് ജിപിടി നിമിഷമെന്നാണ് ഫിഗറിന്റെ കോ-ഫൗണ്ടർ ബ്രറ്റ് അഡ്കോക് ഇതിനെ കുറിച്ച് പറഞ്ഞത്.


മനുഷ്യർ ചെയ്യുന്ന പ്രവർത്തികളുടെ വീഡിയോകൾ 10 മണിക്കൂർ കണ്ടാലാണ് റോബോട്ട് അതുപോലെ പ്രവർത്തിക്കുന്നത്. റോബോട്ട് കോഫിയുണ്ടാക്കുകയും സാധനങ്ങൾ കൊണ്ടുവെക്കുകയും ചെയ്യും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു റോബോട്ടെങ്കിലും 2023ൽ പുറത്തിറക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നാൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയ ശേഷം റോബോട്ടിനെ പുറത്തിറക്കാനാണ് ഇപ്പോൾ കമ്പനി ഉദ്ദേശിക്കുന്നത്.

വിവിധ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഇവയിൽ മിക്കവയും മനുഷ്യന്റെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.