ഇന്ത്യയിലെ ആദ്യത്തെ ഗിയേര്‍ഡ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ഓട്ടോ സ്റ്റാര്‍ട്ടപ്പായ മാറ്റര്‍. അഹമ്മദാബാദിലെ നിര്‍മാണശാലയില്‍ നിന്നാകും മാറ്റര്‍ ബൈക്കുകള്‍ നിര്‍മിക്കുക.
വൈകാതെ രാജ്യത്തെ പ്രധാനനഗരങ്ങളിലെല്ലാം ബൈക്ക് എത്തിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷ, വിശ്വാസ്യത, പ്രകടനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് വാഹനം രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഒറ്റ കണക്ടര്‍ വഴി സ്റ്റാന്‍ഡേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ്ങുകള്‍ക്ക് സാധിക്കും. 1 കിലോവാട്ട് ചാര്‍ജറാണുള്ളത്.