പുതുചരിത്രം രചിച്ച് ഇന്ത്യൻ റെയിൽവേ: റെയിൽവേ ബോർഡിന് ആദ്യ വനിതാ ചെയർപേഴ്‌സൺ

0
299

റെയിൽവേ മന്ത്രാലയത്തിന്റെ ഉന്നതാധികാര സ്ഥാപനമായ റെയിൽവേ ബോർഡിന് ആദ്യ വനിതാ ചെയർപേഴ്‌സൺ. റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) ജയ വർമ സിൻഹയെ സർക്കാർ നിയമിച്ചു.

റെയിൽവേ ബോർഡ് (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) അംഗമായി പ്രവർത്തിച്ചിട്ടുളള ജയ വർമ്മ സിൻഹക്കായിരുന്നു റെയിൽവേയിലെ ചരക്ക്, യാത്രാ സേവനങ്ങളുടെ മൊത്തത്തിലുള്ള ഗതാഗതത്തിന്റെ ഉത്തരവാദിത്തം.

1988-ലാണ് ജയ വർമ്മ സിൻഹ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ (IRTS) ചേർന്നത്. ഇന്ത്യൻ റെയിൽവേയിലെ 35 വർഷത്തെ കരിയറിൽ, മെമ്പർ (ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്‌മെന്റ്) റെയിൽവേ ബോർഡ്, അഡീഷണൽ മെമ്പർ, ട്രാഫിക് ട്രാൻസ്‌പോർട്ടേഷൻ തുടങ്ങി വിവിധ സുപ്രധാന തസ്തികകളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജരായി നിയമിതയായ ആദ്യ വനിത കൂടിയാണ് ജയ.