പിന്നാമ്പുറ മത്സ്യവിത്ത് ഉത്പാദനം (2022-23) പദ്ധതിയില്‍ കരിമീന്‍/വരാല്‍ എന്നീ മത്സ്യങ്ങളുടെ വിത്തുല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരിമീന്‍ വിത്തുല്‍പാദന യൂണിറ്റിന് 37.5 സെന്റ് കുളമുള്ളവര്‍ക്കും വരാല്‍ വിത്തുല്‍പാദന യൂണിറ്റിന് 25 സെന്റ് കുളമുള്ളവര്‍ക്കും അപേക്ഷിക്കാം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, കരമടച്ച രസീതിന്റെ പകര്‍പ്പ് എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ 30 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസ്, പൈനാവ് പി.ഒ., ഇടുക്കി പിന്‍-685603 എന്ന വിലാസത്തിലോ adidkfisheries@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കണം. ഇടുക്കി ഓഫീസ് ഫോണ്‍: 0486 2233226, നെടുങ്കണ്ടം: 0486 8234505.