ഇന്ത്യയുടെ ഇടക്കാല വളർച്ചാ പ്രവചനം ഉയർത്തി ഫിച്ച്: ചൈനയുടെ വളർച്ച കുറയുന്നു

0
663

ഇന്ത്യയുടെ ഇടക്കാല വളർച്ചാ സാധ്യത എസ്റ്റിമേറ്റ് 70 ബേസിസ് പോയിൻറ് ഉയർത്തി 6.2% ആക്കി ഫിച്ച് റേറ്റിംഗ്സ്. 2020-ൽ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് തൊഴിൽ സേനാ പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതാണ് ഉയർന്ന വളർച്ചാ പ്രവചനത്തിനുള്ള പ്രധാന കാരണം. ഇന്ത്യയുടെ തൊഴിൽ ഉത്പ്പാദനക്ഷമതാ പ്രവചനവും ഉയർന്നതാണ്. ഇന്ത്യക്ക് ഒപ്പം മെക്‌സിക്കോയുടെ വളർച്ചാ നിരക്കും 1.4% ൽ നിന്ന് 2.0% ആയി ഉയർത്തി.

അതേസമയം ഫിച്ച് ചൈനയുടെ എസ്റ്റിമേറ്റ് 5.3% ൽ നിന്ന് 4.6% ആയും, റഷ്യയുടേത് 1.6% ൽ നിന്ന് 0.8% ആയും, കൊറിയയുടേത് 2.3% ൽ നിന്ന് 2.1% ആയും, ദക്ഷിണാഫ്രിക്കയുടേത് 1.2% ൽ നിന്ന് 1.0% ആയും കുറച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തൊഴിൽ നിരക്കിലെ പുരോഗതിയുടെയും ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ മിതമായ വർദ്ധനവിന്റെയും പശ്ചാത്തലത്തിലാണ് ഉയർന്ന വളർച്ചാ പ്രവചനം.