ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ട് വില്‍പ്പനാനന്തര സേവനം ആരംഭിക്കുന്നു.
ഫ്ളിപ്പ്കാര്‍ട്ട് വഴി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് വില്‍പ്പനാനന്തര സേവനം ലഭിക്കുക.
ഉപ കമ്പനിയായ ജീവ്സ് വഴി ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കുന്നതിന് ഫ്ളിപ്പ്കാര്‍ട്ട് ആപ്പില്‍ പുതിയ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. റിപ്പയര്‍ ആന്റ് മോര് എന്ന ഫീച്ചറില്‍ കയറി വേണം സേവനം ആവശ്യപ്പെടാന്‍. വിദഗ്ധ പരിശീലനം ലഭിച്ചവരാകും സേവനം നല്‍കുക.