ഫോണ്‍പേയ്ക്കും, ഗൂഗിള്‍പേയ്ക്കും പുതിയ എതിരാളി:ഇനി ഫ്‌ലിപ്കാര്‍ട്ട് യുപിഐ വഴി ഇടപാടുകള്‍ നടത്താം

0
501

യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം നൽകുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് ഉപയോഗിക്കാൻ സാധിക്കുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താം.  

തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫ്‌ലിപ്കാര്‍ട്ട് യുപിഐ സേവനം ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലും ലഭ്യമാകും. ഓണ്‍ലൈന്‍, ഓഫ് ലൈൻ പേയ്മെന്റുകള്‍ക്കായി ഈ സേവനം ഉപയോഗിക്കാം. പണം കൈമാറ്റം ചെയ്യാനും റീചാര്‍ജ് ചെയ്യാനും ബില്‍ പേയ്‌മെന്റുകള്‍ക്കും ഇവ പ്രയോജനപ്പെടുത്താനാവുമെന്ന് കമ്പനി അറിയിച്ചു. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. 

ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവരാണ് ഫ്‌ലിപ്കാര്‍ട്ട് യുപിഐയുടെ എതിരാളികള്‍. ആമസോണ്‍ നേരത്തെ തന്നെ സേവനം ആരംഭിച്ചിരുന്നു. ആമസോണ്‍ പേ എന്ന പേരിലുള്ള സേവനം നിരവധി പേരാണ് ഉപയോഗിക്കുന്നത്.