ഇന്ത്യന്‍ വിപണിയില്‍ ഫ്‌ളിപ്കാര്‍ട്ടിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട്. ഇതോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം 40 ബില്യണ്‍ ഡോളറിലേക്കെത്തിച്ചേരും. ഓരോ ഉത്സവ സീസണിലും ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ മത്സരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കമ്പനിയെ ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീമമായ ധനസമാഹരണത്തിന് വാള്‍മാര്‍ട്ട് ഒരുങ്ങുന്നത്.
കഴിഞ്ഞ തവണ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ഫണ്ട് സമാഹരണത്തിന് വാള്‍മാര്‍ട്ടിന് ലഭിച്ചത്. ഇക്കുറിയും ഇതാവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.