ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഗൂഗിള്‍.
പുതിയ സ്മാര്‍ട് ഫോണ്‍ അടുത്ത വര്‍ഷം മെയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘പിക്സല്‍ ഫോള്‍ഡ്’ ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചേക്കും. ഏകദേശം 1.5 ലക്ഷം രൂപയോളം വില വരും.
പാസ്പോര്‍ട്ട് എന്ന കോഡ് നാമത്തില്‍ ഗൂഗിള്‍ ഒരു ഫോള്‍ഡിങ് ഫോണിന്റെ പണിപ്പുരയിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
വെള്ള, കറുപ്പ് എന്നീ നിറങ്ങളിലാകും ഫോണ്‍ എത്തുക. പിക്സല്‍ ഫോള്‍ഡില്‍ ഫ്ലാഗ്ഷിപ്പ് ക്യാമറകള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.