വന്യജീവി സങ്കേതങ്ങൾ സൗജന്യമായി സന്ദർശിക്കാൻ അവസരം

0
754

ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശന ഫീസ് (entry fee) ഈടാക്കില്ല. വന്യജീവി വാരാഘോഷം 2023 നോടനുബന്ധിച്ചാണ് പ്രവേശന ഫീസ് ഒഴിവാക്കിയത്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കും.


വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വനം-വന്യജീവി വകുപ്പ് പൊതുജനങ്ങൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വന്യജീവി ഫോട്ടോഗ്രഫി മത്സരം, വന്യജീവി ഹൃസ്വചിത്ര മത്സരം, വനയാത്രാ വിവരണ മത്സരം, പോസ്റ്റർ രചന മത്സരം എന്നിവയാണ് പൊതുജനങ്ങൾക്കായുള്ള മത്സരങ്ങൾ.

കൂടാതെ വിദ്യാർഥികൾക്കായി ജില്ലാ തലത്തിൽ പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ്, ഉപന്യാസം, പ്രസംഗം, ക്വിസ് മത്സരങ്ങളും നടത്തും. വന്യജീവി വാരാഘോഷ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 2023 ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ സംരക്ഷിത വനമേഖലകളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.