വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞു

Related Stories

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ജൂലായ് 28ന് അവസാനിച്ച ആഴ്ച്ചയിൽ 3.2 ബില്യൺ ഡോളർ കുറഞ്ഞ് 603.87 ബില്യൺ ഡോളറിലേക്ക് എത്തി. തൊട്ടുമുൻപത്തെ ആഴ്ചയായ ജൂലായ് 21 ന് അവസാനിച്ച ആഴ്ച്ചയിലും വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞിരുന്നു. 1.9 ബില്യൺ ഡോളർ താഴ്ന്ന് 607.03 ബില്യൺ ഡോളറിലേക്ക് ആണ് ആ ആഴ്ചയിൽ എത്തിയത്.

ആർബിഐയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിദേശ കറൻസി ആസ്തി 2.4 ബില്യൺ ഡോളർ താഴ്ന്ന് 535.33 ബില്യൺ ഡോളറിലേക്ക് എത്തിയെന്ന് വ്യക്തമാക്കുന്നു. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറൻസി ആസ്തിയാണ്. വിദേശ കറൻസി ആസ്തികൾ ഡോളറിലാണ് പറയുന്നതെങ്കിലും വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ കറൻസികളുടെയും മൂല്യവർധനവും, മൂല്യത്തകർച്ചയും വിദേശ കറൻസി ആസ്തികളുടെ കാര്യത്തിൽ സ്വാധീനിക്കും.

സ്വർണശേഖരത്തിൽ 710 മില്ല്യൺ ഡോളർ കുറഞ്ഞ് 44.904 ബില്ല്യൺ ഡോളറിന്റേതായി. അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യിലെ ശേഖരം 11 മില്യൺ ഡോളർ താഴന്ന് 5.185 ബില്യൺ ഡോളറാവുകയും ചെയ്തു. സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ് (എസ്.ഡി.ആർ ) 29 മില്യൺ ഡോളർ ഇടിഞ്ഞ് 18.444 ബില്യൺ ഡോളറായി.

വിദേശ നാണ്യ കരുതൽ ശേഖരം 2021 ഒക്ടോബറിലാണ് എക്കാലത്തേയും ഉയരമായ 645 ബില്യൺ ഡോളറിലെത്തിയത്. പിന്നീട് പണപ്പെരുപ്പം ആഗോള പ്രതിഭാസമാവുകയും കേന്ദ്രബാങ്കുകൾ നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. തുടർന്ന് രൂപയെ സംരക്ഷിക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഡോളർ വില്പന തുടങ്ങി. ഇതോടെ വിദേശ നാണ്യ ശേഖരം തകർച്ചയിലായി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories