ഫോര്‍മുല 1 താരത്തിന്റെ സെക്കന്‍ഡ് ഹാന്‍ഡ് 2 വീലര്‍ സ്റ്റാര്‍ട്ടപ്പ് കുതിക്കുന്നു

0
142

ഇന്ത്യയുടെ ആദ്യ ഫോര്‍മുല വണ്‍ റേസര്‍ നരേയ്ന്‍ കാര്‍ത്തികേയനും സുഹൃത്ത് ക്രിസ്റ്റഫര്‍ ആനന്ദ് സര്‍ഗുണവും ചേര്‍ന്ന് ആരംഭിച്ച യൂസ്ഡ് ടു വീലര്‍ ബിസിനസ് ജനങ്ങള്‍ ഏറ്റെടുക്കുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയില്‍, സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകളുടെ വില്‍പന അത്രത്തോളം വളര്‍ന്നിട്ടില്ല. ഈ സാധ്യത കണക്കിലെടുത്താണ് നരെയ്ന്‍ 2020 ഡ്രൈവ്എക്‌സ് എന്ന കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി ആരംഭിച്ചത്.
വാഹനങ്ങള്‍ വാടകയ്ക്കും സ്വന്തമായും രണ്ട് രീതിയിലും ഡ്രൈവ് എക്‌സിലൂടെ ലഭ്യമാകും.
2022ല്‍ ടിവിഎസില്‍ നിന്ന 85.41 കോടി രൂപയും കമ്പനി സ്വരൂപിച്ചിരുന്നു.