സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് കോഴിക്കോട്:ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം

0
130

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് എന്ന നേട്ടവുമായി കോഴിക്കോട് മാനാഞ്ചിറ പാര്‍ക്ക്. 13 ആക്സസ് പോയിന്റുകളാണ് ഇതിനായി പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി.ബി ഡാറ്റ ഉപയോഗിക്കാം. സമീപത്ത് തന്നെയുള്ള എസ്.കെ പൊറ്റേക്കാട്ട് സ്‌ക്വയറില്‍ ഇരിക്കുന്നവര്‍ക്കും വൈ ഫൈ സൗകര്യം ഉപയോഗപ്പെടുത്താനാകും.

ബി.എസ്.എന്‍.എല്ലിനാണ് ആദ്യ മൂന്ന് വര്‍ഷത്തെ നടത്തിപ്പ് ചുമതല. പിന്നീട് കോര്‍പറേഷന്‍ ഏറ്റെടുക്കും. ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ശൃംഖല, സെര്‍വര്‍ എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എളമരം കരീം എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.