ഫ്രഞ്ച് അംബാസഡറുടെ സന്ദർശനം വ്യവസായ മേഖലക്ക് പ്രതീക്ഷിയേകുന്നത്: മന്ത്രി

Related Stories

ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലുനോയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.
ആഗോള സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം റാങ്കിങ്ങിൽ ഉന്നതസ്ഥാനം കൈവരിച്ച കേരളത്തിലേക്ക് നിരവധി യൂറോപ്യൻ രാജ്യങ്ങൾ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിക്കുന്ന വേളയിൽ ഫ്രഞ്ച് അംബാസഡറുടെ കൂടിക്കാഴ്ച പ്രതീക്ഷക്ക് വകവെക്കുന്നുവെന്ന് മന്ത്രി പി രാജീവ്‌ വ്യക്തമാക്കി.
വ്യവസായം, ടൂറിസം രംഗങ്ങളിൽ ഫ്രാൻസും കേരളവുമായുള്ള സഹകരണത്തിനുള്ള സാധ്യതകൾ തുറക്കുന്നതായിരുന്നു അംബാസഡറുടെ വാക്കുകളെന്നു അദ്ദേഹം അറിയിച്ചു. ഫുഡ് പ്രൊസസ്സിങ്ങ്, ഇലക്ട്രോണിക്സ് മേഖലകളിൽ രാജ്യത്തെ തന്നെ പ്രധാന നിക്ഷേപ കേന്ദ്രമാകാൻ ശ്രമിക്കുന്ന കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഗുണകരമാകും ഈ കൂടിക്കാഴ്ച.

ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ സെമിഫൈനലിലെത്തിയ ഫ്രഞ്ച് ഫുട്ബോൾ ടീമിനുള്ള അഭിനന്ദനവും മുഖ്യമന്ത്രി അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories