കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്ടോബര്‍ 10 വരെ ഗാന്ധി ജയന്തി മേള നടത്തും. മേളയുടെ ഭാഗമായി ജില്ലയിലെ വില്പനശാലകളായ കെ.ജി.എസ്. മാതാ ഷോപ്പിംഗ് ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ്. പൂമംഗലം ബില്‍ഡിങ്, കാഞ്ഞിരമറ്റം ബൈപാസ് റോഡ് തൊടുപുഴ, കെ.ജി.എസ്. കട്ടപ്പന ഗാന്ധി സ്ക്വയര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഖാദി കോട്ടണ്‍, സില്‍ക്ക് സാരികള്‍, ഷര്‍ട്ടിങ്ങുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ മുതലായവ മേളയില്‍ ലഭ്യമാണ്. ഫോണ്‍: 04862 222344