ലോകത്തെ ഏറ്റവും സമ്ബന്നരായ 20 പേരുടെ പട്ടികയിലേക്ക് ഗൗതം അദാനി തിരിച്ചെത്തി. 6,300 കോടി ഡോളര്‍ (5.16 ലക്ഷം കോടി രൂപ) ആസ്തിയുമായി നിലവില്‍ 18-ാം സ്ഥാനത്താണ് അദ്ദേഹം.
അദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം കാണിച്ചുവെന്നും വിദേശത്ത് കടലാസ് കമ്ബനികളിലെ നിക്ഷേപത്തിലൂടെ പണംതിരിമറി നടത്തിയെന്നും ഉള്‍പ്പെടെ നിരവധി ഗുരുതര ആരോപണങ്ങൾ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിരുന്നു. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി പാനലിനെ നിയോഗിച്ചു. എന്നാല്‍, പാനല്‍ കഴിഞ്ഞവാരം അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഗ്രൂപ്പിന്റെ ഓഹരികള്‍ വീണ്ടും നേട്ടത്തിന്റെ പാതയിലായി. ഗ്രൂപ്പ് ഓഹരികളുടെ സംയുക്ത മൂല്യം 9.34 ലക്ഷം കോടി രൂപയില്‍ നിന്ന് 10.03 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ തിരിച്ചു കയറിയത്.