2022ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വ്യക്തിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.
49 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് അദാനിയുടെ വ്യക്തിഗത ആസ്തിയിലുണ്ടായത്.
ആകെ 134 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി ശതകോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ ബെര്‍നാഡ് അര്‍നോള്‍ട്ടും ഇലോണ്‍ മസ്‌കും മാത്രമാണ് അദാനിക്ക് മുന്നിലുള്ളത്.
2022ല്‍ ഏറ്റവുമധികം ഏറ്റെടുക്കലുകള്‍ നടത്തിയതും ഗൗതം അദാനി തന്നെ. സ്വിസ് സിമന്റ് ഭീമനായ ഹോള്‍സിമിന്റെ ഓഹരികളും എന്‍ഡിടിവി ഓഹരികളും അദാനി വാങ്ങിയിരുന്നു.