കടപ്പത്രങ്ങൾ വഴി ധനസമാഹരണത്തിന് അദാനി പോർട്‌സ്

0
165

കടപ്പത്രങ്ങൾ വഴി 5,250 കോടി രൂപയിലധികം സമാഹരിക്കാൻ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ). നിലവിലുള്ള കടത്തിന്റെ റീഫിനാൻസിംഗിനും മൂലധനത്തിനും മറ്റ് പൊതുവായ കോർപ്പറേറ്റ് ആവശ്യത്തിനുമായി ഈ തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഒക്ടോബറിൽ ഏകദേശം 36 മില്യൺ മെട്രിക് ടൺ ചരക്കാണ് കൈകാര്യം ചെയ്‌തത്. മുൻ വർഷത്തെ അപേക്ഷിച്ച് 42 ശതമാനം വർധനയാണുണ്ടായത്.


അടുത്തിടെ അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ വിഭാഗമായ അദാനി ഗ്രീൻ എനർജി (AGEL) എട്ട് ആഗോള ബാങ്കുകളിൽ നിന്ന് 136 കോടി ഡോളർ (12,000 കോടി രൂപ) സമാഹരിച്ചിരുന്നു. ഹരിതവൽക്കരണം ലക്ഷ്യം വച്ച് അടുത്ത പത്ത് വർഷത്തിനുള്ളിൽ വിവിധ മേഖലകളിലായി ഏഴ് ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.