ഐടി രംഗത്തെ കൂട്ടപ്പിരിച്ചുവിടല്‍ തുടരന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് പ്രതീക്ഷയേകി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോല്‍സ്.
സോഫ്റ്റ്‌വെയര്‍, ഐടി രംഗത്ത് ഇന്ത്യന്‍ പ്രഫഷണലുകളുടെ സേവനം തങ്ങള്‍ക്ക് ആവശ്യമാണെന്നും ഇന്ത്യന്‍ പ്രഫഷണലുകള്‍ ജര്‍മനിയിലെ അവസരങ്ങള്‍ ഉപയോഗിക്കണമെന്നും ബെംഗളൂരുവില്‍ സാപ് ലാബ്‌സ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു. പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയിലേക്ക് കുടിയേറാനുള്ള നിയമങ്ങളില്‍ ഇളവ് നല്‍കുന്നതിനുള്ള നീക്കത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ജോബ് ഓഫര്‍ ഇല്ലാതെ തന്നെ സ്‌കില്‍ഡ് ലേബര്‍മാക്ക് ജര്‍മനിയിലേക്ക് ഇമ്മിഗ്രേഷന്‍ സാധ്യമാക്കുന്ന തരത്തില്‍ ഇമ്മിഗ്രേഷന്‍ നയം മാറ്റുന്നതിനാണ് താന്‍ ഇപ്പോള്‍ പ്രധാനമായും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയില്‍ നിന്നും ജര്‍മനിയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.