ഭൗമസൂചികാ പദവി: തലസ്ഥാനത്ത് ഉല്‍പാദകസംഗമം സംഘടിപ്പിച്ചു

Related Stories

ഭൗമ സൂചികാ പദവി ലഭിച്ച ഉല്‍പന്നങ്ങളുടെ പ്രചാരവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇതാദ്യമായി തിരുവനന്തപുരത്ത് ജി.ഐ ഉല്‍പാദകരുടെ സംഗമം സംഘടിപ്പിച്ചു. ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച വെബ്സൈറ്റിന്റെ (https://www.gikerala.in/
) ഉദ്ഘാടനവും നടന്നു.
ഇത്തരം ഉത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ജി ഐ ഉത്പാദകര്‍ക്ക് നിയമപരമായ പിന്തുണ നല്‍കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. ഉത്പാദകര്‍ക്ക് ആവശ്യമായ വിപണി പിന്തുണ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ജി ഐ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ ഒരു നോഡല്‍ ഓഫീസര്‍ ഉണ്ടായിരിക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയും ജി ഐ ഉത്പാദകര്‍ക്ക് സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories