സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച പവന് 160 രൂപയും, ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. 46200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. 5775 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപ കുറഞ്ഞ് 4775 രൂപയാണ് വിപണി വില. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. 76 രൂപയാണ് വിപണി വില. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
പണിക്കൂലിയും ജി.എസ്.ടിയും ചേർത്ത് അര ലക്ഷത്തോളം രൂപയാണ് നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ചെലവ് വരുന്നത്. ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാൻ പ്രധാന കാരണം. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.