സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർദ്ധനവ്. ഒക്ടോബർ ഏഴിന് ആരംഭിച്ച വർദ്ധനവാണ് ഇപ്പോഴും തുടരുന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധം ആരംഭിച്ചതോടെ സ്വർണവില കുത്തനെ ഉയരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഭൗമ-രാഷ്ട്രീയ പിരിമുറുക്കം വീണ്ടും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഡിമാൻഡ് വർദ്ധിപ്പിച്ചു.
ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. നാല് ദിവസം കൊണ്ട് 1000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5365 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4433 രൂപ. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.