സംസ്ഥാനത്ത് തുടര്‍ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയുമാണ് കൂടിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 37880 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് വ്യാഴാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമാണ്.