സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,800 രൂപയായി.
ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില.
ഈ മാസം 17ന് സ്വര്‍ണ വില 39,000 രൂപയിലേക്ക് എത്തി മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.