ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വില 4700 രൂപയാണ്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു, 20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്.
ഓഗസ്റ്റ് ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 37,680 രൂപയായിരുന്നു. പിന്നീട് സ്വര്‍ണവില 38,520 രൂപവരെ ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 13,14,15 തീയതികളിലാണ് സ്വര്‍ണവില പവന് 38,520 രൂപയ്ക്ക് മുകളില്‍ നിന്നിരുന്നത്.