ഒരാഴ്ചയായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ 22 കാരറ്റിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 4340 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞ് 34720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല.