സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.
ഇന്ന് 160 രൂപ വര്‍ധിച്ച് 45760 രൂപയിലേക്ക് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില എത്തി. ഇന്നലെ 45,600 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു.
ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5720 രൂപയിലേക്ക്് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില എത്തി. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില 45000 കടന്ന് പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു.