ഓണം എത്തിയതോടെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങി. പവന് 120 രൂപയാണ് ഇന്നത്തെ വര്‍ധന. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37520 രൂപയായി. ഗ്രാമിന് 4690 രൂപയായും വില ഉയര്‍ന്നു. മൂന്നാഴ്ചയ്ക്കിടെ ആയിരം രൂപയോളം സ്വര്‍ണ വിലയില്‍ കുറവുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസം കൊണ്ടാണ് വില ഇത്രത്തോളം ഉയര്‍ന്നത്.