സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഒരു പവന് ഇന്ന് 80 രൂപ കുറഞ്ഞ് 44,200 രൂപയിലെത്തി.
ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,525 രൂപയുമായി. ശനിയാഴ്ച സ്വര്‍ണ വില വര്‍ധിച്ചിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ കുറഞ്ഞ് ഇന്ന് 4,568 രൂപയായി.
ഈ മാസം അവസാനിക്കുമ്പോള്‍ സ്വര്‍ണ വിപണിയില്‍ വന്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയത്. ജൂലൈ ആദ്യം പവന്‍ വില 43,240 രൂപ വരെ ഇടിഞ്ഞെങ്കിലും പിന്നീട് 44,560 രൂപ വരെ ഉയര്‍ന്നു. ഗ്രാം വില 5,570 രൂപ വരെയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാരം 44,000 രൂപ വരെ എത്തിയ പവന്‍ വിലയാണ് ഇന്ന് 44,200 രൂപയായത്.